വോയ്‌സ് ഓഫ് ആലപ്പി കുടുംബ സംഗമം സംഘടിപ്പിച്ചു


ശാരിക

മനാമ l വോയ്‌സ് ഓഫ് ആലപ്പി ഉമ്മൽ ഹസ്സം -സിത്ര ഏരിയ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ടുബ്ലിയിലെ ലയാലി വില്ലയിൽ വച്ച് നടന്ന പരിപാടിയിൽ അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പടെ നൂറോളം പേർ പങ്കെടുത്തു. ഗാനസന്ധ്യ, ഗെയ്മുകൾ, ലൈവ് കിച്ചൻ, സ്വിമ്മിംഗ് പൂൾ തുടങ്ങിയ വിനോദ പരിപാടികൾ കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

 

article-image

sdfs

article-image

ഏരിയ സെക്രട്ടറി ശരത് ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡണ്ട് അനിയൻ നാണു അധ്യക്ഷനായി. സെൻട്രൽ കമ്മറ്റി പ്രതിനിധികളായി വൈസ് പ്രസിഡൻറ് അനൂപ് ശശികുമാർ, ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ എന്നിവരും ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപും ആശംസകൾ നേർന്നു സംസാരിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ജോയിൻ സെക്രട്ടറി ഗിരീഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.

article-image

dsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed