ഈന്തപ്പനയുടെ സമ്മാനങ്ങൾ; ആറാം പതിപ്പ് ജൂലൈ 30 മുതൽ

ശാരിക
മനാമ l ഈന്തപ്പനയുടെ പ്രാധാന്യത്തെ മുൻനിർത്തി 'ഖൈറാത്ത് അൽ നഖ്‌ല' അഥവാ ഈന്തപ്പനയുടെ സമ്മാനങ്ങൾ എന്ന പരിപാടിയുടെ ആറാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും. ആഗസ്റ്റ് രണ്ട് വരെ ഹൂറത്ത് അൽ ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് ഫെസ്റ്റ് നടക്കുക. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്‍റ്, ബഹ്‌റൈൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ ഫാർമേഴ്‌സ് മാർക്കറ്റ് ഡിപ്പാർട്ട്‌മെന്‍റുമായും മറ്റു സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രാദേശിക കർഷകരെയും ചെറുകിട ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്‍റെ പൈതൃകത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ. വൈവിധ്യമാർന്ന ബഹ്‌റൈനി ഈന്തപ്പഴ ഇനങ്ങൾ കാണാനും വാങ്ങാനും സന്ദർശകർക്ക് അവസരം ലഭിക്കും. കൂടാതെ, പരമ്പരാഗത കൊട്ട നെയ്ത്ത്, കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ വർക്ക്‌ഷോപ്പുകളും ഗെയിമുകളും, ഈന്തപ്പഴം കൊണ്ട് നിർമിച്ച വിഭവങ്ങൾ എന്നിവയുൾപ്പെടെ നിരവധി കൗതുകങ്ങൾ ഇവിടെയുണ്ടാകും.
sdfsdf