ബഹ്റൈനി ഡോക്ടർമാർക്കും നഴ്സുമാർക്കും വിദഗ്ധ പരിശീലനം നൽകാനൊരുങ്ങി സൗദി അറേബ്യ

ശാരിക
മനാമ l ബഹ്‌റൈന്‍റെ ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനി ഡോക്ടർമാർക്കും നഴ്സുമാർക്കും വിദഗ്ധ പരിശീലനം നൽകാനൊരുങ്ങി സൗദി അറേബ്യ. ഇതിനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അഡൽറ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പരിശീലന പരിപാടിക്ക് സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷാലിറ്റീസിന്‍റെ അംഗീകാരം ലഭിച്ചു.
ഈ വർഷം ആരംഭിക്കുന്ന നാല് വർഷത്തെ മെഡിക്കൽ പരിശീലന പ്രോഗ്രാം ബഹ്റൈന്റെ ആരോഗ്യ മേഖലയിലെ സുപ്രധാന ചുവടുവെപ്പായാണിത്. മികച്ച പരിശീലനം നൽകുന്നതുവഴി രാജ്യത്തെ ആരോഗ്യ മേഖല കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഏകദേശം 750 ബഹ്‌റൈനി ഡോക്ടർമാർക്കും നഴ്സുമാർക്കും ഈ സംരംഭം പ്രയോജനപ്പെടും. പ്രധാനമന്ത്രിയുടെ കോർട്ട് മന്ത്രിയും ലേബർ ഫണ്ട് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഈ പദ്ധതി നടക്കുന്നത്.
തംകീനും സുപ്രീം കൗൺസിൽ ഫോർ ഹെൽത്തും സംയുക്തമായാണ് സംരംഭം നടപ്പിലാക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ആരംഭിച്ച് 2029 സെപ്റ്റംബർ വരെ തുടരുന്ന നാലുവർഷത്തെ പരിശീലന കോഴ്സാണിത്.
േ്ിേ