ബഹ്റൈനിൽ രണ്ട് ഭക്ഷ്യവിതരണ കമ്പനികൾ അടച്ചുപൂട്ടാൻ ഉത്തരവ്


ശാരിക

മനാമ l കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ കാലാവധി തീയതി തിരുത്തി വിപണിയിലിറക്കിയതുമായി ബന്ധപ്പെട്ട് രണ്ട് ഭക്ഷ്യവിതരണ കമ്പനികൾക്ക് പിഴ ചുമത്തുകയും അടച്ചുപൂട്ടാനും ബഹ്റൈൻ കോടതി ഉത്തരവിട്ടു. ഈ കമ്പനികളുടെ ഉടമകൾക്കും ജീവനക്കാർക്കും തടവ് ശിക്ഷയും വിധിച്ചു.

ആറാം മൈനർ ക്രിമിനൽ കോടതിയാണ് ആദ്യത്തെ കമ്പനിയുടെ ഉടമയ്ക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷം ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചത്. രണ്ടാമത്തെ കമ്പനിക്ക് ഒരു ലക്ഷത്തി ആയിരം ബഹ്‌റൈൻ ദിനാർ പിഴ ചുമത്തി. ഒരു മുതിർന്ന ജീവനക്കാരന് മൂന്ന് വർഷം തടവ് ലഭിച്ചപ്പോൾ, 19 തൊഴിലാളികൾക്ക് രണ്ട് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. വിദേശികളായ എല്ലാ പ്രതികളെയും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇത് കൂടാതെ രണ്ട് കമ്പനികൾക്കും 10,000 ബഹ്‌റൈൻ ദിനാർ വീതം പിഴ ചുമത്തുകയും ആറ് മാസത്തേക്ക് പ്രവർത്തനം നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടു.

കാലാവധി കഴിഞ്ഞതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കളും, തീയതികൾ മാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും രാസവസ്തുക്കളും നശിപ്പിക്കാനും കോടതി ഉത്തരവ് നൽകി. അടച്ചുപൂട്ടിയ കമ്പനിയിലെ ഒരു തൊഴിലാളി നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 14,000-ത്തിലധികം കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും, യഥാർത്ഥ അടയാളങ്ങൾ മായ്ക്കാൻ ഉപയോഗിച്ച വിവിധ രാസവസ്തുക്കളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed