ബെതേൽ പെന്തക്കോസ്റ്റൽ യൂത്ത് ഫെല്ലോഷിപ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


പ്രദീപ് പുറവങ്കര

മനാമ : ബഹ്‌റൈൻ മനാമയിലെ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് ബെഥേൽ പെന്തക്കോസ്റ്റൽ യൂത്ത് ഫെലോഷിപ്പ് (ബിപിവൈഎഫ്), സെഗയയിലെ ബെഥേൽ പെന്തക്കോസ്റ്റൽ ചർച്ചിൽ (ബിപിസി) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബിപിവൈഎഫ് സെക്രട്ടറി ആഷിക് മുരളി അധ്യക്ഷത വഹിച്ച പരിപാടിയിൽ സീനിയർ പാസ്റ്റർ പ്രയിസ് തോമസ് ഉദ്ഘാടനം ചെയ്തു. ചർച്ച് സെക്രട്ടറി സോജു വർഗീസ്, ബിപിവൈഎഫ് കോർ അംഗങ്ങളായ ജോജി ജോൺസൺ, സിജോ ജോൺ, ടിൻസൺ ബെന്നി, എബി പ്രസേനൻ എന്നിവർ നേതൃത്വം നൽകി.

ബിപിസി കൗൺസിൽ അംഗങ്ങളായ ഷിബു കുഞ്ഞുമോൻ, റെജി ജോർജ്, ജോബ് തോമസ്, പാസ്റ്റർ ടൈറ്റസ് വർഗീസ്, ജോർജ് കുര്യൻ, അനീഷ് കോശി, റോബിൻ റെജി എന്നിവർ ഇതുമായി ബന്ധപ്പെട്ട് നടന്ന ഔദ്യോഗിക ചടങ്ങിൽ സംസാരിച്ചു . മാത്യു പി. വർഗീസ്, ജോജി കുര്യൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നംതാനം എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. 150-ലധികം വ്യക്തികൾ പങ്കെടുക്കുകയും സൗജന്യ കൺസൾട്ടേഷനുകളിൽ നിന്ന് പ്രയോജനം നേടുകയും ചെയ്തു. ബിപിവൈഎഫ് കമ്മിറ്റി അംഗം എബി പ്രസേനൻ നന്ദി രേഖപ്പെടുത്തി.

article-image

aa 

You might also like

Most Viewed