വോയ്‌സ് ഓഫ് ബഹ്‌റൈൻ - ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: വോയ്‌സ് ഓഫ് ബഹ്‌റൈനും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 83 പേര് രക്തം നൽകി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബിഡികെ വൈസ് പ്രസിഡന്റ്‌ സുരേഷ് പുത്തൻവിളയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയ് സ്വാഗതവും വോയ്‌സ് ഓഫ് ബഹ്‌റൈൻ പ്രസിഡണ്ട് പ്രവീൺ കുമാർ നന്ദിയും രേഖപ്പെടുത്തി. വോയ്‌സ് ഓഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഷർമിൽ കൊളാശേരി ആശംസയർപ്പിച്ചു സംസാരിച്ചു.

ബിഡികെ ട്രെഷറർ സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓർഡിനേറ്റർ സുനിൽ മനവളപ്പിൽ, സലീന റാഫി, എക്സിക്യൂട്ടീവ് മെംബേഴ്സ് ഫാത്തിമ സഹല, അബ്ദുൽ നാഫീ,സെന്തിൽ, വോയിസ്‌ ഓഫ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് മെംബേർസ് എന്നിവർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed