തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ : രക്തദാനത്തിന്റെ മഹത്തായ സന്ദേശവുമായി ബഹ്റൈനിലെ തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇസ്ലാമിക്‌ ന്യൂ ഇയർ അവധി ദിനമായ ഇന്നലെ സൽമാനിയ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1മണി വരെ നീണ്ടു.

ക്യാമ്പ് ജനറൽ കൺവീനർ ഫിറോസ് മാഹി യുടെ നേതൃത്വത്തിൽ കൺവീനർമാരായ റയീസ് അൽ ജസീറ, ഫിറോസ്.വി. കെ. ടിഎംസിഎ പ്രസിഡന്റ്‌ ശംസുദ്ധീൻ സെക്രട്ടറി നവാസ് രക്ഷധികാരികളായ ഫുവാദ്, സാദിക്ക്, ട്രഷറർ അഫ്സൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാജിദ് പനോളി, അബ്ദുൽ റാസിക്, നൗഷാദ് ഖാലിദ്, മിഥിലാജ്, ഹഫ്‌സൽ, ഷമീം കാത്താണ്ടി, അസ്ഫർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അറുപതിലധികം പേരാണ് രക്തം ദാനം ചെയ്തത്. ഇത്തരം ക്യാമ്പുകൾ ഭാവിയിലും നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed