ബികെഎസ് ഓണാഘോഷം - ശ്രാവണം 2025 കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ


പ്രദീപ് പുറവങ്കര

മനാമ : ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷമായ ശ്രാവണം 2025 കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജൂൺ 28 ശനിയാഴ്ച വൈകുന്നേരം 7.30ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക തനിമയും ഓണാഘോഷത്തിന്റെ മൂല്യവും ഉൾക്കൊള്ളുന്ന വിവിധ പരിപാടികളിലൂടെ ബഹ്‌റൈൻ മലയാളികളുടെ ഓണാഘോഷത്തെ ഇത്തവണയും ബഹറിൻ കേരളീയ സമാജം അവിസ്മരണീയമാക്കുന്നതിന് ആവശ്യമുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.

പിള്ളേരോണം, രുചി മേള, ഘോഷയാത്ര, ഓണസദ്യ, വിവിധ കലാകായിക മത്സരങ്ങൾ, കേരളത്തിലെ പ്രമുഖ ബാന്റുകളുടെ സംഗീത വിരുന്നുകൾ തുടങ്ങി നിരവധി പരിപാടികളാണ് ബഹറിൻ മലയാളികൾക്കായി സംഘടിപ്പിക്കുന്നത്.

ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനും തുടർന്നുള്ള വിവിധ പരിപാടികളിലും മുഴുവൻ ബഹ്‌റൈൻ മലയാളികളുടെയും സഹകരണം ഉണ്ടാവണമെന്നും ബഹ്‌റിൻ കേരളീയ സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റി പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

article-image

aa

You might also like

Most Viewed