മേഖലയിലെ സംഘർഷം: ഇറാനിൽ കുടുങ്ങിയ 350 പൗരന്മാരെ കൂടി തിരിച്ചെത്തിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരവും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവനുസരിച്ചും, മേഖലയിലെ സംഘർഷബാധിത രാജ്യങ്ങളിൽ കുടുങ്ങിയ ബഹ്‌റൈൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ദൗത്യം തുടരുകയാണ്. ഇതുവരെയായി, 1,215 പൗരന്മാരെ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഗൾഫ് എയറിന്റെ  രണ്ട് വിമാനങ്ങൾ തുർക്ക്മെനിസ്ഥാനിൽ നിന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇറാനിൽ നിന്ന് യാത്ര ചെയ്ത 350 പൗരന്മാരാണ് ഈ വിമാനങ്ങളിൽ തിരിച്ചെത്തിയത്.

article-image

aa

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed