ബഹ്‌റൈൻ വ്യോമാതിർത്തി സാധാരണ നിലയിൽ; വിമാന സർവീസുകൾ പുനരാരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന് മുകളിലുള്ള വ്യോമഗതാഗതം സാധാരണ നിലയിലായി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ വിമാന സർവീസുകളും ഇന്ന് രാവിലെ താൽക്കാലികമായി നിർത്തിവെച്ച ശേഷം ഔദ്യോഗികമായി പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് ഒരു മുൻകരുതൽ നടപടിയായിട്ടായിരുന്നു ഈ താൽക്കാലിക നിർത്തിവെപ്പ്. നിലവിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ സുഗമമായും സുരക്ഷിതമായും നടന്നുവരുന്നു.

article-image

aa

You might also like

Most Viewed