ഓപറേഷൻ സിന്ദൂർ; ഇന്ത്യൻ പ്രതിനിധി സംഘം എത്തി

പ്രദീപ് പുറവങ്കര
മനാമ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവെക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് ഉള്ളത് . ബഹ്റൈനിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ചകൾ നടത്തും. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം സംഘം കുവൈത്തിലേക്കും അവിടെനിന്ന്സൗദിയിലേക്കും പോകും. 30ന് സംഘം അൾജീരിയയിലേക്കാണ് പോവുക.
ssaadsdadas