ഹജ്ജ്; ബഹ്റൈനിലെ ആദ്യ സംഘം സൗദിയിലെത്തി

പ്രദീപ് പുറവങ്കര
സൗദി അറേബ്യ: ഈ വർഷത്തെ ഹജ്ജിനായുള്ള ബഹ്റൈനിലെ ആദ്യ സംഘം സൗയിലെത്തി. 250ലധികം പേരടങ്ങുന്ന ആദ്യ സംഘമാണ് സൗദിയിലെത്തിയത്. ലൈസൻസുള്ള 55 ഓപറേറ്റർമാരുടെ കീഴിൽ 4625 തീർഥാടകരാണ് ഇത്തവണ ബഹ്റൈനിൽ നിന്ന് ഹജ്ജിനായി പുറപ്പെടുന്നത്. വിമാനത്താവളം വഴിയും കിങ് ഫഹദ് കോസ് വേ വഴിയും സൗദിയിലേക്ക് പ്രവേശിച്ചവരുണ്ട്. കോസ് വേ വഴി സൗദിയിലെത്തിയവരെ സൗദി ഇസ്‍ലാമിക് അഫയേഴ്‌സ്, ദഅ്വ, ഗൈഡൻസ് മന്ത്രാലയം ഊഷ്മളമായാണ് സ്വീകരിച്ചത്.
eadsffdsfgdgs