"ദുൽഹിജ്ജ - നാം അറിയേണ്ടത്.." പ്രഭാഷണം ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന പ്രഭാഷണ പരിപാടി "ദുൽഹിജ്ജ - നാം അറിയേണ്ടത്" വിശ്വാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സാദിഖ് ബിൻ യഹ്‌യ സ്വാഗതം പറഞ്ഞ പരിപാടിയിൽ പുതുതായി എത്തിച്ചേർന്ന സെന്റർ ദാഇ സജ്ജാദ് ബിൻ അബ്ദു റസാഖ് ആമുഖ ഭാഷണം നടത്തി.
ആഗതമായ ദുൽഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത നാം ഓരോരുത്തരും മനസ്സിലാക്കി സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കാൻ മുഖ്യ പ്രഭാഷകൻ വസീം അഹ്മദ് അൽ ഹികമി സദസ്സിനെ ഓർമ്മിപ്പിച്ചു. സൂര്യനുദിച്ച ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസമായ അറഫാ ദിനം ഈ പത്ത് ദിനങ്ങളുടെ ഭാഗമാണെന്നും അന്ന് മക്കയിൽ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് നാം വ്രതം അനുഷ്ഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർഗനൈസിങ്ങ് സെക്രട്ടറി ബിനു ഇസ്മാഈൽ നന്ദി പറഞ്ഞു.
dzxadefs
asASSAW