തണൽ രക്തദാന ക്യാമ്പ് ആഗസ്റ്റിൽ


ഷീബ വിജയൻ

മനാമ: ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിറ സാന്നിധ്യമായ തണൽ - ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന ആഗസ്റ്റ് മാസം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മനാമയിൽ ചേർന്ന യോഗത്തിന് ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ ട്രഷറർ യു.കെ. ബാലൻ, ഷബീർ മാഹി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഷംസുദീൻ വി.പി. എന്നിവർ സംസാരിച്ചു.

രക്തദാന ക്യാമ്പിന്റെ ജനറൽ കൺവീനർ ആയി ഫൈസൽ പാട്ടാണ്ടിയേയും കൺവീനർമാരായി അനിൽ കുമാർ, ഹുസ്സൈൻ വയനാട്, റംഷാദ് അബ്ദുൽ ഖാദർ എന്നിവരെയും തിരഞ്ഞെടുത്തു. തണൽ എക്സിക്യൂട്ടീവ് മെമ്പർ ജാലിസ് ഉള്ളേരിയുടെ പിതാവ് മൊയ്തു ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.

 

article-image

wdsadsaswewq

You might also like

Most Viewed