ഐ.വൈ.സി.സി ബഹ്‌റൈൻ - രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.


ഷീബ വിജയൻ

മനാമ : മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചന നടന്നു.

ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ വിവര സാങ്കേതിക വിദ്യയെ ലോകത്തിന്റെ മുമ്പിൽ വളരെ മികച്ചതാക്കുന്നതിൽ രാജീവ്‌ ഗാന്ധി സ്വീകരിച്ച നടപടികൾ എന്നും വിലമതിക്കുന്നതാണ്. രാജ്യത്തിന്റെ നന്മക്ക് ദീർഘ വീക്ഷണത്തോടെ ഇദ്ദേഹം നടത്തിയ കാര്യങ്ങളും, ലോകത്തിൻ്റെ മുമ്പിൽ തല ഉയർത്തി നിൽക്കാൻ ഇന്നിന്റെ ഇന്ത്യയെ പ്രാപ്തമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്ന് അനസ് റഹിം അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ദേശീയ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, സാമൂഹിക പ്രവർത്തകൻ മുഹമ്മദ്‌ മൻഷീർ, വനിത വേദി കോഡിനേറ്റർ മുബീന മൻഷീർ, മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗം അനീഷ് ഭോപ്പാൽ, ഹമദ് ടൌൺ ഏരിയ പ്രസിഡന്റ്‌ വിജയൻ ടി പി, ബുദയ്യ ഏരിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഇ കെ, എന്നിവർ സംസാരിച്ചു.

article-image

asdfsdsa

You might also like

Most Viewed