ചെസ് കീരീടം സ്വന്തമാക്കി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ധ്രുവി പാണിഗ്രഹി ഖാലിദ് ബിൻ ഹമദ് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 12–14 ഇന്റർമീഡിയറ്റ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി. വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഈ മത്സരം ഏപ്രിൽ 24, 27 തീയതികളിൽ ഇസ ടൗണിലെ ഷെയ്ഖ് ഖലീഫ സ്റ്റേഡിയത്തിലാണ് നടന്നത്. ഇന്ത്യൻ സ്‌കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സൈകത്ത് സർക്കാറാണ് പരിശീലകൻ. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ശ്രീധർ ശിവ എസ് എന്നിവർ ധ്രുവി പാണിഗ്രഹിയെ അഭിനന്ദിച്ചു.
aeswdfasdfsa