ലാല്‍കെയേഴ്സ് മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് ദാനമാളിലെ എപിക്സ് സിനിമാസില്‍ നടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനം വിവിധ കലാപരിപാടികളോടെ വിപുലമായ രീതിയില്‍ ആഘോഷിച്ചു. ലാല്‍കെയേഴ്സ് പ്രസിഡന്‍റ് എഫ്.എം. ഫൈസലിന്‍റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ കോഓഡിനേറ്റര്‍ ജഗത്കൃഷ്ണകുമാര്‍ ഉദ്ഘാടനംചെയ്തു. ലാല്‍ കെയേഴ്സ് കുടുംബത്തിലെ കുട്ടികള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് വിതരണംചെയ്തു. ലാല്‍കെയേഴ്സ് സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളോടെ നടന്ന ജന്മദിനാഘോഷ പരിപാടികള്‍ക്ക് ജയ്സണ്‍, ഗോപേഷ് അടൂര്‍, അരുണ്‍ തൈകാട്ടില്‍, വിപിന്‍, വിഷ്ണു വിജയന്‍, ഹരി, നിധിന്‍ തന്‍പി, വൈശാഖ്, അഖില്‍, നന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

article-image

XZXCXXZ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed