ശ്രദ്ധേയമായി ഐ.സി.എഫ് ഉംറ സർവ്വീസ് സൗഹൃദസംഗമം


പ്രദീപ് പുറവങ്കര

മനാമ: ഐ.സി.എഫ് ഉംറ സർവ്വീസിന് കീഴിൽ ഉംറ കർമ്മം നിർവ്വഹിച്ച് തിരിച്ചെത്തിയ സംഘാംഗങ്ങൾ ഒത്തുചേർന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി. മുപ്പത് വർഷം മുമ്പ് തുടക്കം കുറിച്ച ഐ.സി.എഫ്. ഉംറ സേവന വിഭാഗത്തിന് കീഴിൽ കഴിഞ്ഞവർഷം 1500 പേരാണ് ഉംറ നിർവ്വഹിച്ചത്.

ഉമ്മുൽ ഹസം ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി യുടെ അദ്ധ്യക്ഷതയിൽ ഇന്റർനാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് എം. സി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.

മർസൂഖ്.സഅദി പാപ്പിനിശ്ശേരി, റഫീഖ് ലത്വീഫി വരവൂർ, ശമീർ പന്നൂർ പ്രസംഗിച്ചു. അൻസാർ അബ്ദുൽ കരീം, നിസാർ , മൊയ്തീൻ ഹാജി എന്നിവർ യാത്രാനുഭവങ്ങൾ പങ്ക് വെച്ചു. മുസ്ഥഫ ഹാജി കണ്ണപുരം സ്വാഗതവും ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.

article-image

ിേി

You might also like

  • Straight Forward

Most Viewed