അബ്‍വാബ്, അധ്യാപകന്മാർക്കും രക്ഷിതാക്കൾക്കുമായി ശിൽപശാല സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡിൻറെ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയും ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ കമ്മിറ്റിയും സംയുക്തമായി ബഹ്റൈനിലെ 10 സമസ്ത മദ്റസകളിലെ അധ്യാപകന്മാർക്കും രക്ഷിതാക്കൾക്കുമായി ശിൽപശാലയും പാരന്റ്സ് മീറ്റും സംഘടിപ്പിച്ചു. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കര ആമുഖഭാഷണം നടത്തി. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് ട്രെയിനർ യൂനുസ് ഫൈസി വെട്ടുപാറ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അബ്‍വാബ് എന്ന പേരിൽ വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും നടത്തപ്പെടുന്ന അധ്യാപക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പ് സമസ്ത ബഹ്റൈൻ കമ്മിറ്റിയുടെയും റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
സമസ്ത ബഹ്റൈൻ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ നേതാക്കളായ യാസിർ ജിഫ്രി തങ്ങൾ, ബഷീർ ദാരിമി എരുമാട്, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ഹംസ അൻവരി മോളൂർ, ഷഹീം ദാരിമി, റബീഅ് ഫൈസി അമ്പലക്കടവ്, അബ്ദുറസാഖ് ഫൈസി ചെമ്മാട്, അബ്ദുൽ മജീദ് ഫൈസി, അസ്‌ലം ഹുദവി, നിഷാൻ ബാഖവി, എസ്.കെ നൗഷാദ്, അബ്ദുൽ മജീദ് ചോലക്കോട് എന്നിവർ സംസാരിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും ജോയന്റ് സെക്രട്ടറി കെ.എം.എസ് മൗലവി നന്ദിയും പറഞ്ഞു.
ോേോേ്