ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മലർവാടി കുട്ടികൾക്കായി ബാലസംഗമം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ മലർവാടി കുട്ടികൾക്കായി ബാലസംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽഘോസ് പാർക്കിൽ നടത്തിയ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
മുഹറഖ് മലർവാടി കൺവീനർ ഫസീല അബ്ദുല്ല, ഹിദ്ദ് യൂനിറ്റ് കൺവീനർ സാബിറ ഫൈസൽ, നുഫീല ബഷീർ, റഷീദ മുഹമ്മദലി, ഹേബ നജീബ്, സുബൈദ മുഹമ്മദലി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
മുഹറഖ് ഏരിയ സെക്രട്ടറി ഹേബ നജീബ് അധ്യക്ഷവഹിച്ചു. ഇഹ്‌സാൻ റഫീഖ് ഖിറാഅത്ത് നടത്തി. അസിസ്റ്റന്റ് സെക്രട്ടറി റഷീദ മുഹമ്മദലി സ്വാഗതവും ഏരിയ പ്രസിഡന്റ് സുബൈദ മുഹമ്മദലി ആശംസയും നേർന്നു.
്ി