സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്‌റൈൻ നാഷണൽ ടെക്‌നോളജി ഡേ ആഘോഷിക്കുന്നു


സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്‌റൈൻ, വിജ്ഞാന ഭാരതിയുടെ സഹകരണത്തോടെ, നാഷണൽ ടെക്‌നോളജി ഡേ ആഘോഷിക്കുന്നു. മെയ് 10 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ഓൺലൈനായി നടക്കുന്ന പരിപാടിയിൽ സയൻസ് ഇന്ത്യ ഫോറം, ബഹ്‌റൈൻ ചെയർമാൻ ഡോ. വിനോദ് മണിക്കര, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ, ഡോ. ബാബു രാമചന്ദ്രൻ, എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.

5 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യ 100 വിദ്യാർത്ഥികൾക്കായി രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 33163329 എന്ന നമ്പറിൽ ബന്ധപ്പെടുക.

article-image

zczxc

You might also like

Most Viewed