ബഹ്റൈൻ ലാൽ കെയേഴ്സ് ചികിത്സ ധനസഹായം കൈമാറി

ബഹ്റൈൻ ലാൽ കെയേഴ്സ് പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിൽ വെച്ച് ഉത്സവത്തിനിടെ ആനപുറത്ത് നിന്ന് വീണ് ഗുരുതരാവസ്ഥതയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന മോഹൻലാൽ ഫാൻസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അരവിന്ദന്റെ ചികിത്സയ്ക്കായി ബഹ്‌റൈൻ ലാൽകെയേഴ്‌സ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച അടിയന്തിര ചികിത്സ ധനസഹായം കൈമാറി.
ബഹ്റൈൻ ലാൽകെയേഴ്സ് കോഡിനേറ്റർ ജഗത് ക്യഷ്ണകുമാർ എക്സിക്യുട്ടീവ് അംഗം നന്ദനാണ് സഹായം കൈമാറിയത്. പ്രസിഡണ്ട് എഫ്.എം.ഫൈസൽ,സെക്രട്ടറി ഷൈജു കൻപ്രത്ത്,ട്രഷറർ അരുൺ.ജി.നായർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ഗോപേഷ് അടൂർ, ബിനു കോന്നി, പ്രദീപൻ, വിപിൻ, അരുൺതൈകാട്ടിൽ, വിഷ്ണുവിജയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
േു്്