ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറത്തിന്റെ ജനറൽ ബോഡി മീറ്റിംഗ് മെയ് 9ന്

ബഹ്റൈനിലെ മലപ്പുറം ജില്ലയുടെ പ്രവാസി കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറത്തിന്റെ ജനറൽ ബോഡി മീറ്റിംഗ് മെയ് 9ന് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് മനാമയിലെ കെ. സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.
യോഗത്തിൽ വെച്ച് ഫോറത്തിന്റെ ഔദ്യോഗിക ഭരണ സമിതിയെ തെരഞ്ഞെടുക്കുമെന്നും ബിഎംഡിഎഫിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താത്പര്യമുള്ള മലപ്പുറം ജില്ലയിലെ എല്ലാ പ്രവാസികളെയും യോഗത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്യുന്നതായും നിലവിലെ അഡ്ഹോക്ക് കമ്മറ്റി ചെയർമാൻ ബഷീർ അമ്പലായി, ജനറൽ കൺവീനർ ഷമീർ പൊട്ടചോല എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33748156 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ംെമെംമ