ബഹ്റൈനിലെ ശ്രീനാരയണ കൾച്ചറൽ സൊസെറ്റി ഫാമിലി ഹാപ്പിനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു

ബഹ്റൈനിലെ ശ്രീനാരയണ കൾച്ചറൽ സൊസെറ്റിയുടെ നേതൃത്വത്തിൽ ഫാമിലി ഹാപ്പിനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ദാമ്പത്യജീവിതത്തിൽ നല്ല ബന്ധങ്ങൾ എങ്ങനെ വികസിപ്പിക്കാം എന്നതിനെ പറ്റി വിവിധ ആശയങ്ങളും, മാർഗ്ഗനിർദേശങ്ങളും ഉൾപെടുത്തിയ പരിപാടി പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദീപ്തി പ്രസാദ് അവതരിപ്പിച്ചു.
പങ്കാളികളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്ന പ്രശ്നോത്തരികളും കായിക വിനോദങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. എസ് എൻ സി എസ് ലേഡീസ് ഫോറം കൺവീനർ സംഗീത ഗോകുൽ സ്വാഗതം ആശംസിച്ച ചടങ്ങിന് ആക്ടിങ് ചെയർമാൻ പ്രകാശ് കെ പി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് എന്നിവർ ആശംസകൾ നേർന്നു. സുധ സുനിൽ നന്ദി രേഖപ്പെടുത്തി.
േിേ്ി