പ്രവാസി വെൽഫെയർ മെഡ്കെയറുമായി സഹകരിച്ച് മേയ് ഫെസ്റ്റ് മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ പരിപാടി സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റിന്‍റെ ഭാഗമായിസാമൂഹിക സേവന കൂട്ടായ്മയായ മെഡ്കെയറുമായി സഹകരിച്ച് പ്രവാസി സെന്ററിൽ സംഘടിപ്പിച്ച മേയ് ഫെസ്റ്റ് മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ നിരവധി പേർ പങ്കെടുത്തു. പ്രഗല്ഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. നജീബ് അബൂബക്കർ, ഡോ. ജയ്സ് ജോയ്, ഡോ. ഗായത്രി ആർ പിള്ള, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവരും ആയുർവേദ ഗൈനക്കോളജിസ്റ്റ് ഡോ. നദ ഈ വിയും രോഗപരിശോധനയും ആരോഗ്യ ബോധവത്കരണവും പരിപാടിയുടെ ഭാഗമായി നടത്തി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മരുന്നുകൾ മെഡ്‌കെയറിന്‍റെ നേതൃത്വത്തിൽ നൽകുകയും ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, മെഡ്കെയർ കോഓഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
േ്ാ്