ബഹ്‌റൈൻ ആർ എസ് സി ക്ക് പുതിയ നേതൃത്വം

രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. മനാമ എമിറേറ്റ്സ് ടവറിൽ നടന്ന യൂത്ത് കൺവീനി ലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബഹ്‌റൈൻ ഐ. സി. എഫ് പ്രസിഡന്റ് അബൂബക്കർ ലത്വീഫി കൺവീൻ ഉദ്ഘാടനം ചെയ്തു. ഡിസൈൻ ലാബ്, ഡിസിപ്ലിനറി ഫോറം, കസ്റ്റോഡിയൻഷിപ്പ്, റീ ഓർഗനൈസേഷൻ തുടങ്ങി വിവിധ സെഷനുകളിലായി നടന്ന യൂത്ത് കൺവീൻ ആർ എസ് സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി, എക്സിക്യൂട്ടീവ് അംഗങ്ങളായ സുഹൈൽ ഉമർ വടക്കേക്കാട് , നൗഫൽ ലത്വീഫി ഇയ്യാട്, അബ്ദുള്ള രണ്ടത്താണി തുടങ്ങിയവർ നേതൃത്വം നൽകി.
മൻസൂർ അഹ്സനി വടകര (ചെയർ.), ജാഫർ ശരീഫ് കുന്ദംകുളം (ജന. സെക്രട്ടറി), മുഹമ്മദ് സഖാഫി ഉളിക്കൽ (എക്‌സി. സെക്രട്ടറി), ഫൈസൽ പതിയാരക്കര, സഫ്‌വാൻ സഖാഫി മാങ്കടവ്, സമീർ വടകര, അബ്ദുൽ ഹമീദ് കുനിയ, മുഹമ്മദ് ഇർഷാദ് കരുനാഗപ്പള്ളി, മുഹമ്മദ് നിഷാദ് വരോട്, സലാഹുദ്ധീൻ പള്ളിയത്ത്, മിദ്‌ലാജ് പേരാമ്പ്ര, മുഹമ്മദ് മണ്ണാർക്കാട്, മുഹമ്മദ് സാജിദ് വടകര എന്നിവരെ സെക്രട്ടറിമാരായും, ഷബീർ മുസ്‌ലിയാർ വടകര, മുഹമ്മദാലി കാടാമ്പുഴ, ഫസലുറഹ്മാൻ കോട്ടക്കൽ, നിസാർ തിരൂർ, ഇസ്ഹാഖ് വെന്നിയൂർ, മുഹമ്മദ് റാസിഖ് പരപ്പനങ്ങാടി എന്നിവരെ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.
'താളം തെറ്റില്ല ' എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടന്ന അംഗത്വ കാലത്തിനും സംഘടനയുടെ വിവിധ ഘടകങ്ങളിലെ പുന:സംഘടനക്കും ശേഷമാണ് നാഷനൽ യൂത്ത് കൺവീൻ കൗൺസിൽ നടന്നത്. രിസാല സ്റ്റഡി സർക്കിൾ സംഘടനാ ഘടകങ്ങളായ യൂനിറ്റ്, സെക്ടർ, സോൺ കൺവീനുകൾ ഫെബ്രുവരിയോടെ പൂർത്തിയാകുകയും അവിടങ്ങളിൽ പുതിയ ഭാരവാഹികൾ നിലവിൽ വരികയും ചെയ്തിരുന്നു. സാമൂഹ്യ പ്രതിബദ്ധതയും സേവന മനസ്സും പ്രവർത്തകരിൽ കൂടുതൽ സന്നിവേശിപ്പിക്കാനുള്ള കർമ പദ്ധതികൾക്ക് പ്രത്യേക ആശയരേഖ രൂപപെടുത്തിയാണ് കൗൺസിൽ പിരിഞ്ഞത്.
ഐസിഎഫ് ബഹ്‌റൈൻ മുൻ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി, ഐ സി എഫ് ബഹ്‌റൈൻ നാഷനൽ ഭാരവാഹികളായ ഷാനവാസ് മദനി, സമദ് കാക്കടവ്, ഫൈസൽ ചെറുവണ്ണൂർ പ്രവാസി രിസാല സബ് എഡിറ്റർ വി പി കെ മുഹമ്മദ് തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു.