റമദാൻ മാസം ഭക്ഷണം കരുതലോടെ ഉപയോഗിക്കണമെന്ന് നിർദേശം

റമദാൻ മാസം ഭക്ഷണം കരുതലോടെ ഉപയോഗിക്കണമെന്ന നിർദേശവുമായി അധികൃതർ. ഈ മാസം പൊതുവെ ഭക്ഷണം പാഴാക്കുന്ന പ്രവണത കൂടി വരുന്നത് കാരണമാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിനായി റസ്റ്റാറന്‍റുകൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവരുമായി ഏകോപിപ്പിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ കാമ്പെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ആഡംബര ഇഫ്താറുകളും അത്താഴവും കുറയ്ക്കണമെന്നും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്.
റമദാനിൽ വാങ്ങുന്ന ഭക്ഷണത്തിന്‍റെ 35 ശതമാനം പാഴാക്കുന്നുണ്ടെന്നും അതുകൊണ്ട് പൊതുജനങ്ങൾ ആവശ്യമുള്ളത് വാങ്ങാനായി ഷോപ്പിങ് നടത്തുമ്പോൾ ശ്രദ്ധചെലുത്തണമെന്നും സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
ബഹ്റൈനിൽ പ്രതിദിനം ഏകദേശം 600 ടൺ ജൈവ ഭക്ഷ്യമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020ൽ ബഹ്റൈനിലെ ജനങ്ങൾ 146000 ടൺ ഭക്ഷണമാണ് പാഴാക്കിയതെന്നും ഇത് രാജ്യത്തിന് 94.9 ദശലക്ഷം ദീനാറിന്‍റെ നഷ്ടം ഉണ്ടാക്കിയതായും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യമാലിന്യ സൂചിക നേരത്തേ വെളിപ്പെടുത്തിയിരുന്നു.
sdfsd