മലയാളത്തിന്റെ എൺപതുകൾ ആഘോഷമാക്കി ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന ‘എൺപതോളം…’ രുചിമേള നാളെ


മലയാളത്തിന്റെ എൺപതുകൾ ആഘോഷമാക്കി ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന ‘എൺപതോളം…’ എന്ന രുചിമേള നാളെ വൈകീട്ട് ആറ് മണി മുതൽ 11 മണി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.

80കൾ എന്ന തീമീൽ ഒരുക്കുന്ന പരിപാടിയിൽ ഗൃഹാതുരത്വമുണർത്തുന്ന പഴയകാല വസ്ത്രരീതിയും സ്റ്റാളുകളും പാട്ടുകളും ഫ്ലാഷ് മോബും ഉൾപ്പെടുത്തുമെന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കേരളീയ സമാജത്തിൽ കഴിഞ്ഞ ഒരുമാസമായി നടന്നു വരുന്ന കേരളോത്സവം 2025 ന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

ഫൺ ഗെയിംസ്, സർപ്രൈസ് ഗിഫ്റ്റുകൾ, 80 കളിലെ വസ്ത്രത്തിൽ വരുന്നവർക്ക് സമ്മാനങ്ങൾ എന്നിങ്ങനെയുള്ള ആകർഷണങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

article-image

csdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed