കാസര്‍ഗോഡ് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

മനാമ: കഴിഞ്ഞ 27 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയായിരുന്ന കാസര്‍ഗോഡ് സ്വദേശി ഹരിദാസ് എന്‍. പി. (59) നിര്യതനായി. ബഹ്റൈന്‍ മിനിസ്ട്രി ഹോസ്പിറ്റലിലും റോയല്‍ മെഡിക്കല്‍ സര്‍വീസിലും (ബി. ഡി. എഫ്) ബയോമെഡിക്കല്‍ എഞ്ചിനീയറായി സേവനം ചെയ്ത് വരുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി മുഹമ്മദ് ബിന്‍ ഖലീഫാ കാര്‍ഡിയാക്ക് സെന്ററില്‍ ചികില്‍ത്സയിലായിരുന്നു. സവിത ഹരിദാസ് ആണ് സഹധര്‍മ്മണി. മക്കളായ സൗരഭ്, സ്വപ്ന എന്നിവര്‍ നാട്ടില്‍ പഠിക്കുന്നു. ഭൗതീക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്തുവരുന്നു.
aswadsa