IYCC ബഹ്‌റൈൻ നടത്തിയ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ്ൽ ജേതാക്കൾ ആയി ഗോസി എഫ് സി ടീം

ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ, കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈനുമായി സഹകരിച്ച് ഹൂറ അൽ തീൽ മൈതാനത്ത് വെച്ച് നടന്ന ‘പ്രൊഫഷനൽ ഫുട്ബോൾ ‘ ടൂർണമെന്റ്ൽ ഗോസി എഫ് സി ജേതാക്കളും, മറീന എഫ് സി റണ്ണറപ്പുമായി. ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി എം പി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതം പറഞ്ഞു. പ്ലയേർസ് ഓഫ് മാച്ചസായി അഷ്‌കർ സ്കോപ്പിയൻസ് എഫ് സി, അരുൺ അൽ മിനാർ എഫ് സി, ഇസൈൻ എവറസ്റ്റ് എഫ് സി, ഹിജാസ് ഗോസി എഫ് സി, വിപിയു അൽ കേരളാവി എഫ് സി, സഹൽ ഗോസി എഫ് സി, എന്നിവരെ തിരഞ്ഞെടുത്തു.
ടോപ് സ്കോറർ ആയ ഗോസി എഫ് സി യുടെ അജിനുള്ള ട്രോഫി ടൂർണമെന്റ് റിസപ്ഷൻ കൺവീനർ ജിതിൻ പരിയാരം, ബെസ്റ്റ് ഗോൾ കീപ്പറായ മറീന എഫ് സി യുടെ മുഫസ്സിലിനുള്ള ട്രോഫി ടൂർണമെന്റ് പബ്ലിസിറ്റി കൺവീനർ ബേസിൽ നെല്ലിമറ്റം, ബെസ്റ്റ് ഡിഫെൻഡറായ മറീന എഫ് സി യുടെ സജിത്തിനുള്ള ട്രോഫി ടൂർണമെന്റ് ഫിനാൻസ് കൺവീനർ മുഹമ്മദ് ജസീൽ, പ്ലയെർ ഓഫ് ടൂർണമെന്റ്നുള്ള ട്രോഫി വളണ്ടിയർ കൺവീനർ ഷംഷാദ് കാക്കൂർ, ഫെയർ പ്ലേ അവാർഡ് ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡണ്ട് വിൻസു കൂത്തപ്പള്ളി, എന്നിവർ സമ്മാനിച്ചു.
sdfsdf