"ഷുഹൈബ് എടയന്നൂർ " അനുസ്മരണ സംഗമം

ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഷുഹൈബ് എടയന്നൂർ " അനുസ്മരണ സംഗമം ഫെബ്രുവരി 13 ന് മനാമ എം സി എം എ ഹാളിൽ വെച്ച് നടക്കും.
2018 ഫെബ്രുവരി 12 നാണ് കണ്ണൂരിൽ വെച്ച് ഷുഹൈബ് എടയന്നൂർ കൊല്ലപ്പെട്ടത്. ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരടക്കമുള്ളവർ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളം, ജനറൽ സെക്രട്ടറി ഷിജിൽ പെരുമച്ചേരി, ട്രഷറർ ഹാരിസ് മാവൂർ എന്നിവർ അറിയിച്ചു.
ghjgg