സെ​വ​ൻ ആ​ർ​ട്സ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം ഇ​ന്ത്യ​ൻ ക്ല​ബി​ൽ 2025 ജ​നു​വ​രി 30ന്


കലാ സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ഒന്നാം വാർഷികം ഇന്ത്യൻ ക്ലബിൽ 2025 ജനുവരി 30ന് നടക്കും. ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപവത്കരിച്ചു. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന“ഏഴുസ്വരങ്ങൾ”മ്യൂസിക്കൽ ഡാൻസ് ഫെസ്റ്റിൽ കലാഭവൻ മണിയുടെ രൂപസാദൃശ്യത്താൽ പ്രശസ്തനായ നാടൻ പാട്ട് കലാകാരൻ രഞ്ജു ചാലക്കുടി നയിക്കുന്ന ഗാനമേളയും മറ്റു വിവിധ കലാസംസ്കാരിക പരിപാടികളും നടക്കും.

സെവന്‍ ആർട്സ് പ്രസിഡന്‍റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ ആഘോഷ പരിപാടികൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.

ഡോ. പി.വി ചെറിയാൻ, മോനി ഓടികണ്ടത്തിൽ, ഫ്രാൻസിസ് കൈതാരത്ത്, ഇ.വി രാജീവൻ, സലാം മമ്പാട്ടുമൂല, അജിത് കുമാർ, ബൈജു മലപ്പുറം എം.സി പവിത്രൻ, സത്യൻ കാവിൽ, അൻവർ നിലമ്പൂർ ജയേഷ് താന്നിക്കൽ, വിനോദ് അരൂർ ജയ്സൺ തുടങ്ങിയവർ സംസാരിച്ചു.

article-image

ി്ുപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed