"ബഹ്റൈൻ മലയാളി സെയിൽസ് ടീം" ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ "ബഹ്റൈൻ മലയാളി സെയിൽസ് ടീം"  പൊന്നോണം 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബഹ്റൈൻ ബീച്ച് ബെ റിസോർട്ടിൽ വച്ച് പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലുലു പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി എന്നിവർ മുഖ്യ അതിഥികളായിരുന്നു. സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതം പറഞ്ഞ യോഗത്തിൽ അഡ്വൈസറി ചെയർമാൻ സിജു കുമാർ, പ്രോഗ്രാം കൺവീനർ അലക്സ്, ജോയിന്റ് കൺവീനർമാരായ പ്രശാന്ത്, സത്യൻ എന്നിവർ ആശംസകൾ നേർന്നു.

ട്രഷറർ ആരിഫ് പോർക്കുളം നന്ദി രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ ഓണ സദ്യയും  ഓണപ്പാട്ടും ബിഎംഎസ്ടി വനിതാവിഭാഗത്തിന്റെ തിരുവാതിരക്കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളും കായിക മത്സരങ്ങളും ഓണാഘോഷ പരിപാടിക്ക് മിഴിവ് കൂട്ടി.

article-image

്ിു്ു

article-image

്േിു്ിു

article-image

ംമവനംവ

article-image

േംമേെമ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed