ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാവിഭാഗമായ കലാവേദി പുസ്തക പരിചയം സംഘടിപ്പിച്ചു


ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാവിഭാഗമായ കലാവേദിയുടെ നേതൃത്വത്തിൽ പുസ്തക പരിചയം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി സുധാ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന പുസ്തകം എഴുത്തുകാരൻ ഫിറോസ് തിരുവത്രയും കുമാരി റിധി രാജീവനും പരിചയപ്പെടുത്തി. സഗയ്യ ഒ.ഐ.സി.സി  ഓഫീസിൽ  നടന്ന പരിപാടിയിൽ ജില്ല കൾച്ചറൽ സെക്രട്ടറി രഞ്ജൻ ജോസഫ് മോഡറേറ്ററായിരുന്നു.

പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി  ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ആശംസ പ്രസംഗം നടത്തി. പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രവർത്തനങ്ങൾ ബഹ്‌റൈൻ കോഓഡിനേറ്റർ എം.എസ്. സൈത് വിവരിച്ചു. ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് സിൻസൺ ചാക്കോ നന്ദിയും പറഞ്ഞു.

article-image

ോേ്ോേ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed