ഇന്ത്യൻ കമ്മ്യൂണിററി റീലീഫ് ഫണ്ട് വാർഷിക വേനൽകാല ബോധവത്കരണ പരിപാടി സംടിഘപ്പിച്ചു

ഇന്ത്യൻ കമ്മ്യൂണിററി റീലീഫ് ഫണ്ട് നടത്തി വരുന്ന വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേർസിന്റെ ഏഴാമത്തെ സെഷൻ സിറ്റി സെന്റർ മാളിലെ ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു. ഏകദേശം 270 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ , പഴം എന്നിവ വിതരണ ചെയ്ത പരിപാടിയിൽ ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് , സെക്രട്ടറി പങ്കജ് നല്ലൂർ, തേർസ്റ്റ് ക്വഞ്ചേർസ് കോർഡിനേറ്റർമാരായ രാജീവൻ സി കെ, ഫൈസൽ മടപ്പള്ളി, ഐസിആർഎഫ് അംഗങ്ങളായ അനീഷ് ശ്രീധരൻ, രാകേഷ് ശർമ്മ , സുരേഷ് ബാബു, ജോൺ ഫിലിപ്പ്, സാന്ദ്ര, നൗഷാദ്, ഹേമലത, ബൊഹ്‌റ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച് ഖുതുബ്, യൂസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
asdasasas