മങ്കിപോക്സ്: രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം


ബഹ്‌റൈനിൽ മങ്കിപോക്സ് വൈറസിന്റെ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല ആഫ്രിക്കൻ രാജ്യങ്ങളിലും അടുത്തിടെ രോഗം പൊട്ടിപ്പുറപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഇക്കാര്യം സ്ഥിരീകരിച്ച ശേഷം ആഗോള സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ ദേശീയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഹെൽത്ത് കെയർ സെന്‍ററുകളിൽ വൈറസിനെതിരായ വാക്‌സിനേഷനുകൾ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

article-image

ewrdethgjgfrtt

You might also like

  • Lulu Exchange
  • Straight Forward

Most Viewed