ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ സൽമാനിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 125 പേർ ക്യാമ്പിൽ രക്തദാനത്തിനായി എത്തിച്ചേർന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗത്തിലെ ഡോ: ഇക്ബാൽ വർധവാല്ല ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബിഡികെ ചെയർമാൻ കെ. ടി. സലിം സ്വാഗതവും ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ നന്ദിയും പറഞ്ഞു. ട്രെഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻ വിളയിൽ, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, ക്യാമ്പ് കോർഡിനേറ്റർമാരായ നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ,സലീന റാഫി, വിനീത വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് വർഗീസ്, അസിസ് പള്ളം, ഗിരീഷ് കെ. വി, സെഹ്‌ലാ ഫാത്തിമ, ശ്രീജ ശ്രീധരൻ, കോർഡിനേറ്റർമാരായ പ്രവീഷ് പ്രസന്നൻ, സുജേഷ് എണ്ണയ്ക്കാട് എന്നിവർ നേതൃത്വം നൽകി
qaweqwdqaew