കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തു

കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ മുടി ദാനം ചെയ്തു സഹോദരിമാരും അവരുടെ അമ്മയും മാതൃകയായി. കോഴിക്കോട് ചേവായൂർ സ്വദേശി കെ. എം. അഭിലാഷിന്റെ ഭാര്യയും ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് അധ്യാപികയുമായ രേഷ്മ അഭിലാഷ്, മക്കൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളായ വൈഗ അഭിലാഷ്, വേദ അഭിലാഷ് എന്നിവരാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് മാനേജർ അഹ്മദ് അലിക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ വെച്ച് മുടി കൈമാറിയത്. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
adsaadsdaz