ബഹ്റൈൻ സാംസ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബഹ്റൈൻ സാംസയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഓൺലൈനിലൂടെ നടന്ന യോഗത്തിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ സതീഷ് പൂമനയ്ക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മനീഷ് പോന്നോത്, റിയാസ് കല്ലമ്പലം, ജേക്കബ് കൊച്ചുമ്മൻ, മനോജ്, സൈബു, സോവിൽ, അമ്പിളി സതീഷ്, ബീന, സുനി ,വൽസരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സോവിൻ നന്ദി പറഞ്ഞു.
dffdfsdsas