കെ എം സി സി ബഹ്റൈൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.

മനാമയിലെ കെ എം സി സി ആസ്ഥാനത്ത് ആക്റ്റിങ്ങ് പ്രസിഡൻ്റ് അസ്ലം വടകര ദേശീയപതാക ഉയർത്തി. ഇതോടനുബന്ധിച്ച് കെ എം സി സി ബഹ്റൈൻ സാംസ്കാരിക വിഭാഗമായ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച രണ്ടാമത് ദേശിയോദ്ഗ്രഥന ക്വിസ് മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒലീവ് സാംസ്കരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അദ്ധ്യക്ഷ്യം വഹിച്ച ചടങ്ങ് കെ എം സി സി ആക്റ്റിംങ് പ്രസിഡൻ്റ് അസ്ലം വടകര ഉദ്ഘാടം ചെയ്തു. സഹൽ തൊടുപുഴ സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.
dxvxdcvdbnv bgvn