ഐ.സി.എഫ്. മുഹറം ക്യാമ്പ് സമാപിച്ചു


മനാമ: സാമൂഹിക സേവന രംഗത്ത് സമഗ്ര നേതൃ പരിശീലനം ലക്ഷ്യമാക്കി ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച മുഹറം ക്യാമ്പ് സമാപിച്ചു. ബഹ്റൈനിലെ എട്ട് സെൻട്രലുകളിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്യാമ്പ് ഐ.സി.എഫ്. സംഘടനാകാര്യ പ്രസിഡണ്ട് ഷാനവാസ് മദനിയുടെ അദ്ധ്യക്ഷതയിൽ കെ.സി.സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അഡ്വ: എം. സി അബ്ദുൾ കരീം, ഡോ: മുഹമ്മദ് യാസർ, അബൂബക്കർ ലത്വീഫി, എന്നിവർ ക്ലാസ്സെടുത്തു

റഫീക്ക് ലത്വീഫി വരവൂർ, നൗഫൽ മയ്യേരി, മമ്മൂട്ടി മുസല്യാർ വയനാട്, ബഷീർ ഹാജി ചേലേമ്പ്ര, അബ്ദുറഹ്മാൻ ചെക്യാട്, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അബ്ദുൾ സലാം മുസ്ലാർ കോട്ടക്കൽ, അബ്ബാസ് മണ്ണാർക്കാട്, അബ്ദു റഹീം സഖാഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, ശംസുദ്ധീൻ സുഹ് രി, അസ് കർ താനൂർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ക്യാമ്പംഗങ്ങൾക്കായി നടത്തിയ വിജ്ഞാനപ്പരീക്ഷയിൽ മുഹമ്മദ് കുലുക്കല്ലൂർ, സുൽഫിക്കർ അലി, നിസാർ എന്നിവർ വിജയികളായി. ഐ.സി.എഫ്. സംഘടനാ സിക്രട്ടറി ശംസുദ്ധീൻ പൂക്കയിൽ സ്വാഗതവും അബ്ദുൾ ഹകീം സഖാഫി കിനാലൂർ നദിയും പറഞ്ഞു.

article-image

േ്ി്േി

You might also like

  • Straight Forward

Most Viewed