മുൻകൂർ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് പ്ലാനുകൾ പരസ്യപ്പെടുത്തുന്നത് ഒക്ടോബർ 18 മുതൽ നിരോധിക്കും


റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക്  അധികൃതരിൽനിന്ന് മുൻകൂർ അനുമതി തേടണമെന്ന് ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി. മുൻകൂർ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് പ്ലാനുകൾ പരസ്യപ്പെടുത്തുന്നത് ഒക്ടോബർ 18 മുതൽ നിരോധിക്കും. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കായി അതോറിറ്റി പ്രത്യേക മാർഗനിർദേശങ്ങൾ തയറാക്കിയിട്ടുണ്ടെന്നും ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും ഈ നിയമം  അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഇത് പ്രകാരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വസ്തുവിന്റെയോ, കെട്ടിടത്തിന്റെയോ ഉടമയുടെ സമ്മതം നേടിയിരിക്കണം.

കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളൊന്നും പരസ്യത്തിലുണ്ടാകരുത്.  ലക്ഷ്യം കൈവരിച്ചുകഴിഞ്ഞാൽ, മൂന്ന് ദിവസത്തിനകം പരസ്യം അപ്ഡേറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടതുമാണ്. എല്ലാ പരസ്യങ്ങളിലും  ‘റെറ’ നൽകുന്ന  ക്യു.ആർ  കോഡ്, ലൈസൻസിങ് വിവരങ്ങൾ എന്നിവയും പ്രദർശിപ്പിക്കണം.

article-image

afaf

You might also like

  • Straight Forward

Most Viewed