ഓഗസ്റ്റ് 28 വരെ യുഎഇയിലെ പ്രധാന ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കും


ഓഗസ്റ്റ് 28 വരെ യുഎഇയിലെ പ്രധാന ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കും. നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായാണ് നടപടി. യുഎഇ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റ്‌സ് റോഡിലെ നവീകരണ പ്രവർത്തനങ്ങൾ ശനിയാഴ്ച്ച ആരംഭിച്ചു. ഷാർജ അതിർത്തി മുതൽ റാസൽഖോർ റോഡ് ഇന്റർസെക്ഷൻ വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

മേഖലയിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്കായി ദിശാസൂചനകൾ പാലിക്കണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed