500 മില്യൺ‍ ദിർഹം വിലവരുന്ന മയക്കു മരുന്ന് ദുബൈ പോലീസ് പിടിച്ചെടുത്തു


ദുബൈ: അന്താരാഷ്ട്ര വിപണിയിൽ 500 മില്യൺ‍ ദിർഹം വിലവരുന്ന മയക്കു മരുന്ന് ദുബൈ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യാന്തര സംഘത്തിന്‍റെ കണ്ണികളാണ് പിടിയിലായത്. 500 കിലോഗ്രാം കൊക്കെയിൻ ആണ് പിടിച്ചെടുത്തിരിക്കുന്നത്. 

മയക്കു മരുന്ന് രാജ്യത്തേക്ക് കടത്തുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ച ദുബായ് പോലീസ് ഓപ്പറേഷൻ സ്കോർപിയോണ്‍ എന്ന പേരിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് പ്രതികളെയും മയക്കു മരുന്ന് ഒളിപ്പിച്ചിരുന്ന രഹസ്യ സങ്കേതവും കണ്ടെത്തുകയായിരുന്നു.  ഡെലിവറി വാഹനത്തിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കയിൻ കണ്ടെത്തിയത്. രാജ്യത്തിന് പുറത്തു നിന്നും എത്തിയ ആളിനെയും ഇവിടെയുണ്ടായിരുന്ന വ്യാപാര പങ്കാളിയെയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

You might also like

Most Viewed