ഐ.പി.എൽ: പുതിയ സീസണിലെ ബാറ്റർമാരെ തെരഞ്ഞെടുത്തു; ഗില്ലും, വിരാട് കോഹ്‍ലിയും പട്ടികയിൽ ഇല്ല
ഐ.പി.എൽ ഈ സീസണിലെ മികച്ച ബാറ്റർമാരെ തെരഞ്ഞെടുത്ത് വിരേന്ദർ സെവാഗ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കുസിങ്, ചെന്നൈ സൂപ്പർകിങ്‌സിന്റെ ശിവം ദുബെ, മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ്, സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ, രാജസ്ഥാൻ റോൽസിന്റെ യശ്വസി ജയ്‌സ്വാൾ എന്നിവരാണ് സെവാഗിന്റെ പട്ടികയിലുള്ള മികച്ച ബാറ്റർമാർ. ഇതിൽ നാലുപേരും ഇന്ത്യക്കാരാണെങ്കിലും യശ്വസി ജയ്‌സ്വാൾ, റിങ്കു സിങ് എന്നിവർ രാജ്യത്തിനായി കളിക്കാത്തവരാണ്. എന്നാൽ, സീസണിൽ തകർപ്പൻ ഫോമിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഓപണർ ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം നടത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോഹ്‍ലിയും ഇല്ലെന്നതാണ് കൗതുകം.
അതേസമയം, സെവാഗിന്റെ തെരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റേതായ വിശദീകരണവുമുണ്ട്. താൻ കൂടുതൽ ഓപണർമാർക്ക് പട്ടികയിൽ ഇടം നൽകിയിട്ടില്ലെന്നും കാരണം അവർക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മുൻ താരം വിശദീകരിച്ചു.
ftuft