റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടു


ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർമാർ ‘Bored Ape Yacht Club'(വിരസമായ കുരങ്ങന്മാരുടെ യാച്ച് ക്ലബ്) എന്ന് പുനർനാമകരണം ചെയ്യുകയും നോൺ-ഫംഗബിൾ ടോക്കണുമായി (NFT) ബന്ധപ്പെട്ട ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പുലർച്ചെ 4 മണിയോടെയാണ് ആർസിബിയുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അനാവശ്യ ഉള്ളടക്കം നീക്കം ചെയ്യാനും ആർസിബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വിറ്റർ നിർദ്ദേശിച്ച സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് ആർസിബി അറിയിച്ചു.

‘ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളുമായി ബന്ധമില്ല, ആരാധകർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ട്വിറ്റർ സപ്പോർട്ട് ടീമുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ ഉടൻ മടങ്ങിയെത്തും’- RCB ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. 2009-ൽ സൃഷ്ടിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ട്വിറ്റർ അക്കൗണ്ടിന് 6.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

article-image

ghfhgfh

You might also like

Most Viewed