പുരുഷ ഹോക്കി ലോകകപ്പ്: വെയിൽസിനെ പരാജയപ്പെടുത്തി ഇന്ത്യ


പുരുഷ ഹോക്കി ലോകകപ്പിൻ്റെ ക്രോസ് ഓവറിലേക്ക് യോഗ്യത നേടുന്നതിനുള്ള പൂൾ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഭുവനേശ്വറിൽ നടന്ന പൂൾ ഡി ഏറ്റുമുട്ടലിൽ 4-2ന് വെയിൽസിനെ പരാജയപ്പെടുത്തി. ഇന്ത്യക്കായി ആകാശ്ദീപ് സിംഗ് ഇരട്ട ഗോളുകൾ നേടി. ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അതേസമയം ഇന്ത്യക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലെത്താനായില്ല.

21-ാം മിനിറ്റിൽ ഷംസീർ സിംഗാണ് ഇന്ത്യൻ ടീമിനായി ആദ്യ ഗോൾ നേടിയത്. പെനാൽറ്റി കോർണറിലാണ് ഗോൾ. ഷംസീറിന് പിന്നാലെ ആകാശ്ദീപും തുടർച്ചയായി രണ്ട് ഗോളുകൾ നേടി. ആകാശ്ദീപാണ് രണ്ട് ഫീൽഡ് ഗോളുകളും നേടിയത്. 32-ാം മിനിറ്റിലും 45-ാം മിനിറ്റിലുമാണ് അദ്ദേഹം പന്ത് ഗോൾ പോസ്റ്റിൽ എത്തിച്ചത്. മത്സരത്തിന്റെ നാലാം പാദത്തിൽ പെനാൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഗോൾ നേടി. ഈ ലോകകപ്പിലെ അദ്ദേഹത്തിൻ്റെ ആദ്യ ഗോൾ.

വെയ്‌ൽസിന്റെ രണ്ട് ഗോളുകളും പെനാൽറ്റി കോർണറുകളിൽ നിന്നായിരുന്നു. ഗാരെത് ഫർലോംഗ് (42-ാം മിനിറ്റ്), ജേക്കബ് ഡ്രെപ്പർ (44-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. കളിയിലെ താരമായി ആകാശ്ദീപ് തെരഞ്ഞെടുക്കപ്പെട്ടു. റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് തുല്യമായ ഏഴ് പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ഇന്ത്യ പിന്നിലാണ്. ആദ്യ മത്സരത്തിൽ സ്പെയിനിനെ 2-0 ന് പരാജയപ്പെടുത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ സമനില വഴങ്ങിയിരുന്നു.

article-image

SDASDAS

You might also like

Most Viewed