ഖത്തർ ലോകകപ്പ് : റോണാൾഡോയും നെയ്മറും ഇന്നിറങ്ങും

ഖത്തര്‍ ലോകകപ്പിന്റെ അഞ്ചാം ദിനമായ ഇന്ന് നാല് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ജിയിലെ സ്വിറ്റ്സർലാന്റ്, കാമറൂണിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30ന് അൽ ജമൗബ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് എച്ചിലെ ഉറുഗ്വെ, സൗത്ത് കൊറിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് എഡുക്കേഷൻ സിറ്റി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
മൂന്നാം മത്സരത്തിൽ ഗ്രൂപ്പ് ജിയിലെ പോർച്ചുഗൽ, ഖാനയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് സ്റ്റേഡിയം 974ൽ വെച്ചാണ് മത്സരം. ഒട്ടനവധി വിവാദങ്ങൾക്ക് ശേഷം ക്രിസ്തിയാനോ റോണാൾഡൊ ഇന്ന് കളത്തിലിറങ്ങുകയാണ്.
നാലാം മത്സരത്തിൽ ഗ്രൂപ്പ് എച്ചിലെ ശക്തരായ ബ്രസീൽ, സെർബിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് ലുസ്സൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
aa