സോഷ്യൽ‍ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായികതാരം കോഹ്‌ലി; വരുമാനം കോടികൾ


സോഷ്യൽ‍ മീഡിയയിൽ ഇന്ത്യയിയിൽ‍ ഏറ്റവും കൂടുതൽ‍ ആളുകൾ‍ പിന്തുടരുന്ന കായികതാരമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ‍ വിരാട് കോഹ്ലിയേക്കാൾ‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരൻ. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിൽ‍ കോഹ്ലിയുടെ ഫോളേവേഴ്‌സിന്റെ എണ്ണം അഞ്ചു കോടി പിന്നിട്ടത്.

എന്നാൽ, സോഷ്യൽ‍ മീഡിയയിൽ നിന്ന് കോഹ്ലിക്ക് കിട്ടുന്ന വരുമാനം കോടികളാണ്. കോഹ്ലിയുടെ ഓരോ സ്‌പോൺസേർ‍ഡ് പോസ്റ്റിന്റെയും വരുമാനം 1088000 ഡോളറാണ്. ഇന്ത്യൻ രൂപയിൽ‍ എട്ട് കോടി 69 ലക്ഷം രൂപ. ഇൻസ്റ്റാഗ്രാം ഷെഡ്യൂളിങ് ആൻഡ് പ്ലാനിങ് ടൂളായ ഹൂപ്പർ‍ എച്ച്ക്യുവാണ് കോഹ്ലിയടക്കമുള്ളവരുടെ സാമൂഹിക മാധ്യമങ്ങളിൽ‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടത്. ഹൂപ്പറിന്റെ പട്ടികയിൽ‍ കോഹ്ലിയെ കൂടാതെ ആദ്യ 50ൽ ഇന്ത്യയിൽ‍ നിന്ന് പ്രിയങ്ക ചോപ്ര മാത്രമേയുള്ളൂ. അതേസമയം, സോഷ്യൽ‍ മീഡിയ വരുമാനത്തിൽ ലോകത്തിൽ‍ ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയാണ്. പതിനാറ് ലക്ഷം ഡോളറിലേറെയാണ് റൊണാൾ‍ഡോയുടെ ഓരോ പോസ്റ്റിന്റെയും മൂല്യം.

article-image

syd

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed