ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ നിന്നും സഞ്ജുവിനെ തഴയാനുള്ള കാരണം വെളിപ്പെടുത്തി സെലക്ഷൻ കമ്മിറ്റി


അടുത്ത മാസം ഓസ്ട്രേലിയയിൽ‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ‍ ടീമിനെ പ്രഖ്യാപിച്ചപ്പോൾ‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ടീമിലെത്തിയത്. സഞ്ജുവിന് റിസർ‍വ് താരങ്ങളുടെ പട്ടികയിൽ‍ പോലും ഇടം നൽ‍കാതിരുന്ന സെലക്ഷൻ കമ്മിറ്റി സഞ്ജുവിനെ തഴയാനുള്ള കാരണം വെളിപ്പെടുത്തി.

‘സഞ്ജു സാംസൺ ലോക ക്രിക്കറ്റിലെ തന്നെ പ്രതിഭാധനനായ കളിക്കാരിലൊരാളണെന്നതിൽ‍ സംശയമില്ല. പക്ഷെ, ടീമിനെ തെരഞ്ഞെടുക്കുമ്പോൾ‍ കോംബിനേഷനുകളാണ് പ്രധാനം. ഇന്ത്യയ്ക്ക് ശക്തമായ ബാറ്റിംഗ് നിരയാണുള്ളത്. എന്നാൽ‍, ബാറ്റിംഗ് നിരയിലെ ആദ്യ അഞ്ചുപേരിൽ‍ ഒരാൾ‍ പോലും ബൗൾ‍ ചെയ്യുന്നവരല്ല. മത്സരത്തിനിടെ ആർ‍ക്കെങ്കിലും പരിക്കേറ്റാൽ‍ ഒന്നോ രണ്ടോ ഓവർ‍ പന്തെറിയാൻ കഴിയുന്ന ഒരു ബാറ്റ്സ്മാനെയാണ് ഞങ്ങൾ‍ നോക്കിയത്. ഹൂഡയ്ക്കാണെങ്കിൽ‍ അതിന് കഴിയും. ബാറ്ററെന്ന നിലയിലും ഹൂഡ കഴിവു തെളിയിച്ചിട്ടുണ്ട്’ സെലക്ഷൻ കമ്മിറ്റി അംഗം പറഞ്ഞു.

ദീപക് ഹൂഡയെ ടീമിലെടുത്താൽ‍ ഇന്ത്യയ്ക്ക് ആറാം ബൗളറായി ഉപയോഗിക്കാനാവുമെങ്കിലും അക്സർ‍ പട്ടേലും ആർ‍ അശ്വിനും ടീമിലുള്ളതിനാൽ‍ ദീപക് ഹൂഡക്ക് പ്ലേയിംഗ് ഇലവനിൽ‍ അവസരം ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിലയിരുത്തൽ‍. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ തിരിച്ചുവിളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹർദ്ദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

സ്റ്റാൻഡ്ബൈ താരങ്ങൾ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയ്, ദീപക് ചാഹർ.

article-image

xsyhc

You might also like

  • Lulu Exhange
  • Straight Forward

Most Viewed